ഒടുവില്‍ അമേരിക്കയും സമ്മതിച്ചു! നിസ്‌കരിക്കുന്നതിന്റെ ഗുണങ്ങള്‍ | Oneindia Malayalam

2017-11-25 1

'Performing namaz can reduce lower back pain', Says American University

ഇസ്ലാം മതവിശ്വാസികള്‍ നിര്‍ബന്ധമായും പിന്തുടരേണ്ട ആരാധനാകര്‍മ്മമാണ് അഞ്ച് നേരം നിസ്കരിക്കല്‍. അതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നടക്കുന്നുമുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ ബിൻഗാംട്ടൺ യൂണിവേഴ്സിറ്റിയാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നമസ്ക്കാരത്തിനിടയിലെ ചലനങ്ങൾ നടുവേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. നമസ്ക്കാരത്തിനിടയിൽ സുജൂദ്(സാഷ്ടാംഗം നമിക്കൽ) ചെയ്യുമ്പോൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ വേദനകൾ ഒരു പരിധി വരെ കുറയുമെന്നും റിപ്പോർട്ടിൽ പറയുന്നു. സുജൂദ് ചെയ്യുമ്പോൾ കൈ മുതൽ ഉപ്പൂറ്റി വരെയുള്ള വേദനകളിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും പഠനത്തിൽ പറയുന്നു. ചെറിയരീതിയിലുള്ള നടുവേദന അനുഭവിക്കുന്നവർക്കിടയിലാണ് ഗവേഷക സംഘം പഠനം നടത്തിയത്. മുസ്ലീംങ്ങളുടെ പ്രാർത്ഥനാ രീതിയായ നമസ്ക്കാരത്തിന് യോഗയുമായി സാമ്യമുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു മുസ്ലീം മതവിശ്വാസി സുജൂദ് ചെയ്യുമ്പോൾ അയാളുടെ വിവിധ ഭാഗങ്ങളിലുള്ള വേദനകളിൽ നിന്ന് എത്രശതമാനം വരെ മുക്തി നേടുമെന്ന കണക്കുകളും ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്.